ഷിക്കാഗോ സ്റാര്‍സ് നൈറ്റ് 2016: ഫൈനാന്‍സ് കമ്മിറ്റി രൂപീകരിച്ചു
Friday, April 1, 2016 4:55 AM IST
ഷിക്കാഗോ: ദശാബ്ദി വര്‍ഷമാചരിക്കുന്ന പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയവും നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്റെ അഭിമാനമായ ഷിക്കാഗോയിലെ തിരുഹൃദയ ക്നാനായ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണത്തിനായി മേയ് ആറിനു ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളില്‍ നടക്കുന്ന 'ഷിക്കാഗോ സ്റാര്‍സ് നൈറ്റ്' സ്റേജ് ഷോയുടെ ഫൈനാന്‍സ് കണ്‍വീനറായി കുര്യന്‍ നെല്ലാമറ്റത്തേയും ജോ. കണ്‍വീനര്‍മാരായി കുഞ്ഞുമോന്‍ നെടിയകാല, മാത്യു ഇടിയാലി, സുജ തൊട്ടിച്ചിറ എന്നിവരേയും കമ്മിറ്റിയിലേക്ക് ടോണി പുല്ലാപ്പള്ളി, ജോബി ഓളിയില്‍, ഷിബു മുളയാനിക്കുന്നേല്‍, മത്തിയാസ് പുല്ലാപ്പള്ളി, ഡോളി പുത്തന്‍പുരയില്‍, സണ്ണി മുത്തോലം, ജെന്നി തണ്ണിക്കിരി, സാബു ഇലവുങ്കല്‍, ബിനോയി കിഴക്കനടി, ബെന്നി വാച്ചാച്ചിറ എന്നിവരേയും തെരഞ്ഞെടുത്തു.