അലീനമോള്‍ക്ക് ലാല്‍ കെയേഴ്സിന്റെ കൈത്താങ്ങ്
Thursday, March 31, 2016 6:23 AM IST
മനാമ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു വലത്തേ കാലിനു മൂന്നു മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞു തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ കഴിയുന്ന അലീനമോള്‍ക്ക് ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ കൈത്താങ്ങ്.

ലാല്‍ കെയേഴ്സ് ബഹറിന്‍ നടത്തി വരാറുള്ള പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അലീനമോള്‍ക്കുവേണ്ടിയുള്ള ചികിത്സ ധനസഹായം ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ബഹറിനിലുള്ള അലീനമോളുടെ അധ്യാപകന്‍ ജോബിന്‍ യോഹന്നാന്‍കുട്ടിക്കു കൈമാറി.

ചടങ്ങില്‍ ലാല്‍ കെയേഴ്സ് സെക്രട്ടറി ഫൈസല്‍ എഫ്.എം, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷൈജു, കിരീടം ഉണ്ണി, പ്രജില്‍, അജി ചാക്കോ, ഗോപേഷ്, അനു കമല്‍, രാജേഷ് എന്നിവര്‍ സംബന്ധിച്ചു.