സൌദിയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡ്രൈവര്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചു
Thursday, March 31, 2016 3:09 AM IST
ദമാം: സൌദിയിലെ പട്ടണങ്ങള്‍ക്കുള്ളിലും സൌദിക്കു പുറത്തേക്കും യാത്രക്കാരെ കയറ്റിക്കൊണ്ടുപോവുന്ന വാഹനങ്ങള്‍, ചരക്കുകളും മറ്റ വസത്ക്കളും എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ തുടങ്ങിയ വാടകയ്ക്കു ഓടുന്ന നാലുതരം വാഹനങ്ങളുടെ ഡ്രൈവര്‍ തസ്തികയില്‍ പുതിയ വിസകള്‍ അനുവദിക്കില്ലെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ലിമോസിന്‍, റെന്റ് കാര്‍, ചരക്കു വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ തുടങ്ങിയ സഥാപനങ്ങള്‍ക്ക് ഡ്രൈവര്‍ വിസ അനുവദിക്കില്ല. ഈ മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയം വിസ നല്‍കുന്നത് നിറുത്തി വെച്ചത്.

ഈ മേഖല സ്വദേശി വത്കരിക്കുന്നതിനു തൊഴില്‍ ഗതാഗത മന്ത്രാലങ്ങള്‍ നേരത്തെ തീരുമാനിക്കുകുയം പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു ധാരണയിലെത്തുകയും ചെയ്തിരുന്നു.

പുതുതായി രൂപീകൃതമാവുന്ന കമ്പനികള്‍ക്കു നിശ്ചിത ശതമാനം സ്വദേശി വത്കരണം പൂര്‍ത്തിയാക്കായാലെ ലൈസന്‍സ് നല്‍കൂ എന്ന വ്യവസ്ഥ കൂടി ഗതഗത മന്ത്രാലയം ഏര്‍പ്പെടുത്തും.

ഇത്തരം സ്ഥാപനങ്ങള്‍ക്കു യാത്രക്കാരെ കൊണ്ടു പോവുന്ന ബസുകള്‍, ചരക്കുകള്‍ കയറ്റി പോവുന്ന വലിയ ട്രയ്ലര്‍ എന്നിവക്കായി നിബന്ധനകള്‍ക്ക് വിധേയമായി രണ്ട് വിസകള്‍ അനുവദിക്കും.

നേരത്തെ ലിമോസിന്‍, റെന്റ് എ കാര്‍ മേഖലയില്‍ സ്വദേശി വത്കരണം പ്രഖ്യാപിച്ചിരുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടില്ലന്ന് വിവിധ മേഖലകളില്‍ നിന്നു ആക്ഷേപം ഉയര്‍ന്നിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം