ദാറുത്തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ ഫെസ്റ് സ്വാഗതസംഘം രൂപീകരിച്ചു
Wednesday, March 30, 2016 6:19 AM IST
കുവൈത്ത്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള ഫഹാഹില്‍ ദാറുത്തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ വാര്‍ഷികവും വിദ്യാര്‍ഥി ഫെസ്റും സമുചിതമായി നടത്തുന്നു.

ഏപ്രില്‍ 29നു (വെള്ളി) നടത്തുന്ന വാര്‍ഷിക ആഘോഷത്തിനുള്ള സ്വാഗത സംഘം കഴിഞ്ഞ ദിവസം രൂപീകരിച്ചു. ഷംസുദ്ദീന്‍ ഫൈസി, ബഷീര്‍ അഹമദ് ഹാജി, മുഹമ്മദ് കോടൂര്‍, മുഹമ്മദ് അലി ഫൈസി , അബ്ദുറഹിമാന്‍ ഫൈസി എന്നിവരെ രക്ഷാധികാരികളായും ഹനീഫ കൊടുവള്ളി (ചെയര്‍മാന്‍), അബ്ദുല്‍ നാസര്‍ അസ്ലമി, ഇസ്മായില്‍ പയ്യന്നൂര്‍, ടി.വി. ഫൈസല്‍, സുബൈര്‍ ആലുവ, ത്വാഹിര്‍ ഫൈസി (വൈസ് ചെയര്‍മാന്‍), ബഷീര്‍ (ജനറല്‍ കണ്‍വീനര്‍), സലാം പെരുവള്ളൂര്‍, അബ്ദു ഏലായി, ശാഫി കൂടത്തായി, ഗഫൂര്‍ ചേലേമ്പ്ര എന്നിവരെ കണ്‍വീനര്‍മാര്‍മാരായും തെരഞ്ഞെടുത്തു.

അബ്ദുസലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ദാറുത്തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ പ്രസിഡന്റ് ഹനീഫ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീര്‍, അബ്ദുസലാം പെരുവള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍