കോണ്‍സുല്‍ ജനറല്‍ ബി.എസ്. മുബാറക്കിനു യാത്രയയപ്പ് നല്കി
Tuesday, March 29, 2016 5:51 AM IST
ജിദ്ദ: സാമൂഹ്യ സേവന രംഗത്ത് മലയാളികളുടെ ഇടപെടുകള്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാണെന്നു കോണ്‍സുല്‍ ജനറല്‍ ബി.എസ്. മുബാറക്. ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെകെഎഫ്) നല്കിയ യാത്രയയപ്പു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍സുലേറ്റിനു കീഴില്‍ ജിദ്ദയുടെ പ്രാന്തപ്രദേശങ്ങളില്‍ പ്രവര്‍ത്തികുന്ന സിസിഡബ്ള്യുഎ (കമ്മിറ്റി ഫോര്‍ കമ്യൂണിറ്റി അസോസിയേഷന്‍) അംഗങ്ങളില്‍ 80 ശതമാനവും മലയാളികളാണ്, ഇവരില്‍ അധികവും ചെറു ജോലികളില്‍ ചെയ്തതു ഉപജീവന മാര്‍ഗം കണ്െടത്തുന്നവരാണ്. എങ്കിലും അന്യരുടെ പ്രയാസം അകറ്റുന്നത്തിന് ഇവര്‍ കാണിക്കുന്ന ഉത്സാഹം അഭിനന്ദനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതു കൂട്ടായ്മയായ ജെകെഎഫ് നടത്തുന സേവനങ്ങളെയും അദ്ദേഹം ശ്ളാഘിച്ചു.

കെ.എം. ഷരീഫ് കുഞ്ഞു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജെകെഎഫിന്റെ ഉപഹാരം ഭാരവാഹികള്‍ ബി.എസ്. മുബാറക്കിനു സമ്മാനിച്ചു. വി.കെ. റഹൂഫ്, കെ.ടി.എ. മുനീര്‍, ഷിബു തിരുവനന്തപുരം, സഹല്‍ തങ്ങള്‍, അഡ്വ. മുഹമ്മദ് റാസിക്ക്, പി.എം.എ ജലീല്‍, പി.എം. അമീര്‍ അലി, ഡോ. മുഹമ്മദ് കാവുങ്ങല്‍, ചെമ്പന്‍ അബാസ്, ഗോപി നെടുങ്ങാടി, സി.പി. ജോയ് പോള്‍, ജനറല്‍ കണ്‍വീനര്‍ പി.പി. റഹീം, മോഹനന്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍