ഷാഫിക്ക സ്നേഹവീട് ഇന്റര്‍നാഷണല്‍ ചാരിറ്റി വാട്സ്ആപ് കൂട്ടായ്മ
Tuesday, March 29, 2016 5:49 AM IST
കുവൈത്ത്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കൊല്ലം ഷാഫി മുഖ്യ രക്ഷാധികാരി ആയി രൂപീകൃതമായ വാട്സ്ആപ് കൂട്ടായ്മയാണു സ്നേഹ വീട് ഇന്റര്‍ നാഷണല്‍. കേരളത്തിലെ 14 ജില്ലകളിലും യുഎഇ, ഖത്തര്‍, സൌദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹറിന്‍ എന്നീ വിദേശ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ഗ്രൂപ്പ്.

കേരളത്തിലെ 14 ജില്ലകളില്‍നിന്നു ജാതിമത ഭേദമെന്യെ തെരഞ്ഞെടുത്ത നിര്‍ധരരായ രോഗികള്‍ക്കും വീടില്ലാത്തവര്‍ക്കും വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കുക, ഗള്‍ഫു നാടുകളില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നിവയാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.

ആദ്യ പടിയായി ഓരോ മാസവും ഓരോ ജില്ലയിലെയും അര്‍ഹതപ്പെട്ടവര്‍ക്ക് 25,000 രൂപ നിരക്കില്‍ 10 പേര്‍ക്കു നല്‍കി. തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റു ജില്ലകളിലും ധനസഹായ വിതരണം നടക്കും.

ഷാഫിക്ക സ്നേഹ വീട് ഇന്റര്‍നാഷണല്‍ വാട്സ്ആപ് കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കുവൈറ്റ് ചാപ്റ്ററും രൂപീകൃതമായി നാലു മാസം പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി കുവൈത്തിലെത്തിയ കൊല്ലം ഷാഫി ഷാഫിക്കാ സ്നേഹവീട് കുവൈറ്റ് ഇന്റര്‍നാഷണല്‍

വാട്സ്ആപ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അബസിയ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ വിശദീകരിച്ചു. ഗായകന്‍ ആസിഫ് കാപ്പാട്, ഹരി ക്ളേപ്സ്, അയൂബ് കേച്ചേരി, ഫായിസ് ബേക്കല്‍, ഇസ്മായില്‍ ഇസ്മു, ചെക്കിതിക്കോടി, നൌഫല്‍ പി. ഉള്ള്യേരി, ഷാഫി മക്കാത്തി, നിഖില്‍ ശാന്തപുരം, അന്‍സാര്‍ ചോല, ഡോ. ജയേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിവരങ്ങള്‍ക്ക്: ഫായിസ് ബേക്കര്‍ 96597453868, ഇസ്മായില്‍ 96596036460, ചെക്കി തിക്കോടി 96597536740, ഷാഫി മക്കാത്തി 96567702827, നൌഫല്‍ പി. ഉള്ള്യേരി 96599734938, നിഖില്‍ ശാന്തപുരം 96566356206, അന്‍സാര്‍ ചോല 96596632751.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍