സൌദിയില്‍ ഇത്തവണ ചൂടു ശക്തമാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Tuesday, March 29, 2016 5:48 AM IST
ദമാം: സൌദിയില്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂടു ശക്തമാവുമെന്ന് സൌദി കാലാവസ്ഥ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അയ്മന്‍ ഗുലാം പറഞ്ഞു.

മരുഭൂമിയിലും പട്ടണങ്ങളിലുമെല്ലാം ശക്തമായ ചൂടും വരള്‍ച്ചയുമായിരിക്കും അനുഭവപ്പെടുക. കിഴക്കന്‍ പ്രവിശ്യയിലും തെക്കു കിഴക്കന്‍ മേഖലയിലും 50 ഡിഗ്രി സെള്‍ഷ്യസ് വരെ ചൂടു രേഖപ്പെടുത്തും.

പടിഞ്ഞാറന്‍ മേഖലയില്‍ ചൂടിന്റെ അളവ് 40 ഡിഗ്രിയായിരിക്കുമെന്നും ഡോ. അയ്മന്‍ പറഞ്ഞു. സൌദിയിലും മറ്റു ചില അറബ് രാജ്യങ്ങളിലും കാലാവസ്ഥയില്‍ വലിയ തോതിലാണു വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ മഴ ലഭിച്ചിരുന്നു.

വടക്കു കിഴക്കന്‍ പ്രവിശ്യകളിലും പടിഞ്ഞാറന്‍ പ്രവിശ്യകളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത ഉണ്െടന്നാണു റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ മിക്ക സ്ഥലങ്ങളിലും പൊടിക്കാറ്റും അനുഭവപ്പെടും.

കാലവസ്ഥയുടെ മാറ്റങ്ങള്‍ നരീക്ഷിക്കുന്നതിനു മുപ്പത് സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതു കൂടാതെ രാജ്യത്തെ 170 സ്ഥലങ്ങളില്‍ പ്രത്യേക ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്െടന്ന് ഡോ. അയ്മന്‍ ഗുലാം പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം