തര്‍ബിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു
Monday, March 28, 2016 6:12 AM IST
അബാസിയ: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ദഅവാ വകുപ്പിനു കീഴില്‍ എല്ലാ മാസവും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന തര്‍ബിയത് തസ്കിയത് ക്യാമ്പ് സംഘടിപ്പിച്ചു.

മാര്‍ച്ച് 25നു ഹസാവിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹസാവിയ റൌണ്ട് എബൌട്ടിനും സമീപത്തുള്ള മസ്ജിദ് മനാഹി അല്‍ മുതൈരിയില്‍ നടന്ന ക്യാമ്പില്‍ ഹാഫിദ് മുഹമ്മദ് അസ്ലം, മുജീബ് സ്വലാഹി, ശബീബ് സ്വലാഹി, അഷ്ക്കര്‍ സ്വലാഹി, അബ്ദുസലാം സ്വലാഹി, പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍