മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Monday, March 28, 2016 6:12 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റേയും അബു ഹലീഫ മേഖല കമ്മിറ്റിയുടേയും നേതൃത്വത്തില്‍ മെഹ്ബൂള എച്ച്ഒടി ക്യാമ്പില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഫഹാഹീല്‍ പ്രൈവറ്റ് പോളിക്ളിനിക്കിന്റേയും അല്‍ സബ പോളിക്ളിനിക്കിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ മുന്നൂറോളം ആളുകള്‍ പ്രയോജനപ്പെടുത്തി. ക്യാമ്പിനു ഡോക്ടര്‍മാരായ പ്രഭാത് കുമാര്‍, ആന്‍സി ആനന്ദ് പാരാമെഡിക്കല്‍ വിഭാഗത്തിനു രമേശ്, നിഷാദ്, അന്‍സാര്‍, ജിന്‍സി പ്രദീപ്, ഷീന ജോണ്‍, ടിന്‍സി കുരുവിള, ലിന്‍ഡ, അല്‍ സബ പോളിക്ളിനിക് മാര്‍ക്കറ്റിംഗ് മാനേജര്‍ ദിനേശ് എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ച് 25നു നടന്ന ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേന്ദ്രകമ്മിറ്റി അംഗം നാസര്‍, മേഖല എക്സിക്യുട്ടീവ് അംഗം പി.വി. സുരേഷ്, ജിജോ എന്നിവര്‍ പ്രസംഗിച്ചു. ഡൊമിനിക്, റോയി നെല്‍സണ്‍, വികാസ് കീഴാറ്റൂര്‍, ജിതിന്‍ പ്രകാശ്, ജയന്‍ ഓച്ചിറ, ബിനു ചമ്പക്കുളം, സുമേഷ്, ഷനോജ്, പ്രസാദ്, വിജുമോന്‍, ടിന്റു മാത്യു, ചന്ദ്രബോസ്, പ്രശോഭ്, രാജന്‍ പള്ളിപ്പുറം, രാകേഷ്, രാജന്‍, റഫീഖ്, ശോഭ സുരേഷ്, ഓമനക്കുട്ടന്‍, സുമതി ബാബു എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍