നവയുഗം കേന്ദ്ര കമ്മിറ്റിക്കു പുതിയ നേതൃത്വം
Monday, March 28, 2016 6:06 AM IST
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെ.ആര്‍. അജിത്ത് (പ്രസിഡന്റ്), ജമാല്‍ വില്ല്യാപ്പള്ളി, റിയാസ് ഇസ്മയില്‍, രാജീവ് ചവറ (വൈസ് പ്രസിഡന്റുമാര്‍), എം.എ. വാഹിദ് കാര്യറ (ജനറല്‍ സെക്രട്ടറി), റെജിലാല്‍ പട്ടത്താനം, ഹുസൈന്‍ കുന്നിക്കോട്, ലീന ഉണ്ണികൃഷ്ണന്‍ (ജോ. സെക്രട്ടറിമാര്‍), സാജന്‍ കണിയാപുരം (ട്രഷറര്‍), ഹനീഫ വെളിയംകോട് (ജോ. ട്രഷറര്‍) എന്നിവരേയും വിവിധ കമ്മിറ്റി അംഗങ്ങളുടെ കണ്‍വീനര്‍മാരായി ഷാജി മതിലകം (ജീവകാരുണ്യ വിഭാഗം), ബെന്‍സി മോഹന്‍ (മാധ്യമ വിഭാഗം), പ്രിജി കൊല്ലം (കലാ വിഭാഗം), റെജി സാമുവല്‍ (കായിക വിഭാഗം), നവാസ് ചാന്നാങ്കര (നോര്‍ക്ക ഹെല്‍പ് ഡെസ്ക്), മോഹന്‍ ദാസ് (ബാല വേദി), ഷാന്‍ പേഴുമൂട് (നിയമ സഹായവേദി), സുമി ശ്രീലാല്‍ (വായന വേദി) എന്നിവരേയും തെരഞ്ഞെടുത്തു. ഉണ്ണിപൂച്ചെടിയില്‍ ആണു പുതിയ രക്ഷാധികാരി.

അജിത് ഇബ്രാഹിം, അരുണ്‍ ചാത്തന്നൂര്‍, സുബിവര്‍മ്മ, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷിബു കുമാര്‍ തിരുവനന്തപുരം, മണികുട്ടന്‍ പെരുമ്പാവൂര്‍, ഷാജി അടൂര്‍, ലീന ഷാജി, ഉണ്ണികൃഷ്ണന്‍, ബിജു നല്ലില, സക്കീര്‍ ഹുസൈന്‍കണിയാപുരം, ഉണ്ണി ഓച്ചിറ, അബ്ദുല്‍ ലത്തീഫ് മൈനാഗപ്പള്ളി, ഇ. എസ്. റഹീം തൊളിക്കോട്, ഗോപകുമാര്‍, അരുണ്‍ നൂറനാട്, പ്രതിഭ പ്രിജി, റീജ ഹനീഫ എന്നിവര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം