ഖത്തര്‍ ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം
Saturday, March 26, 2016 8:52 AM IST
ഖത്തര്‍: ഖത്തര്‍ ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഖാദര്‍ ഉദുമ (പ്രസിഡന്റ്), അഷറഫ് കൊപ്പല്‍, ടി.പി. മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് സിറാജ് (ജനറല്‍ സെക്രട്ടറി), പി.വി. സക്കറിയ, നസീര്‍ കോട്ടകുന്ന് (സെക്രട്ടറിമാര്‍), അബ്ദുല്ല കല്ലികാല്‍ (ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി കെ.കെ. അബ്ദുല്ല ഹാജി, ബഷീര്‍ തോട്ടപാടി എന്നിവരെയും തെരഞടുത്തു.

ദോഹ ബൈ ബൈ റസ്ററന്റ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ അഷറഫ് കൊപ്പല്‍ അധ്യക്ഷത വഹിച്ചു. തായത്ത് അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ തായത്ത്, എസ്.വി. റൌഫ്, മുഹമ്മദ് ഹസന്‍, അബ്ദുല്ല കോട്ടകുന്ന്, കെ.എം. ബഷീര്‍, ഫൈസല്‍ മൂസ, അബാസ്, യാസര്‍, ശാഫി, റിയാസ്, അസ്ലം, ഇഖ്ബാല്‍, സഫാദ്, ലത്തീഫ്, അബ്ദുല്‍ കാദര്‍ സര്‍ഫ്രാസ്, അഫ്സല്‍, പി.വി. സക്കരിയ എന്നിവര്‍ സംസാരിച്ചു.