കുര്യന്‍ പ്രക്കാനത്തിനു വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ പിന്തുണ
Saturday, March 26, 2016 8:47 AM IST
ന്യൂയോര്‍ക്ക്: ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി മലയാളി മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുര്യന്‍ പ്രക്കാനത്തിനു വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ കുര്യന്‍ പ്രക്കാനം പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍നിന്നാണ് സ്വതന്ത്രനായി മതസരിക്കുന്നത്. ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഫൊക്കാന കാനഡ റീജണ്‍ പ്രസിഡന്റ്, കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കുര്യന്‍ നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ്.

പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത് ഇറങ്ങുന്നത്.

കുര്യന്‍ പ്രക്കാനത്തിനു എല്ലാവിധ വിജയാശംസകള്‍ നേരുന്നതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളി സമുഹത്തിന് ഒരു മാതൃകായവട്ടെ എന്നും ആശംസിക്കുന്നതായി അസോസിയേഷനുവേണ്ടി

പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ചാക്കോ എന്നിവര്‍ അറിയിച്ചു.