ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫോറോനയുടെ പ്രീ കാന കോഴ്സ് ജൂണ്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍
Thursday, March 24, 2016 12:11 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ കാന കോഴ്സ്) നടത്തുമെന്ന് വികാരി ഫാ. ജോഷി എളംബശേരില്‍ അറിയിച്ചു.

മൂന്നിനു (വെള്ളി) വൈകുന്നേരം അഞ്ചിനു ആരംഭിക്കുന്ന കോഴ്സ് അഞ്ചിനു (ഞായര്‍) ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും. ഡെന്റണിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററിലാണ് (8200 ഋ. ങരഗശിില്യ ട, ഉലിീി, ഠത 76208) സെമിനാര്‍.

അമേരിക്കയിലോ, നാട്ടിലോ വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീ യുവാക്കള്‍ക്ക് നിര്‍ബന്ധമായും പങ്കെടുക്കേണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്. വിവാഹ ജീവിതത്തിന്റെ ആത്മീയവും ഭൌതീകവുമായ തലങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്കുന്ന സെമിനാറില്‍ രജിസ്റര്‍ ചെയ്യുവാന്‍ കോഓര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ഫാ. ജോഷി എളംബശേരില്‍ (വികാരി) 248 794 4343,

ഴലഹമായമലൃൈശഹ@ഴാമശഹ.രീാ, കുര്യന്‍ ജോസഫ് 214 507 9892 ഷീസൌ്യൌമെ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍