'സൂഫിസവും ഇസ്ലാമും പൂര്‍വ പണ്ഡിതരുടെ സമീപനവും' ചര്‍ച്ച 25ന്
Wednesday, March 23, 2016 8:14 AM IST
കുവൈത്ത്: 'സൂഫിസവും ഇസ്ലാമും പൂര്‍വ പണ്ഡിതന്മാരുടെ സമീപനവും' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള ദഅ്വ ആന്‍ഡ് ട്രൂത്ത് വിംഗ് സംഘടിപ്പിക്കുന്ന തുറന്ന ചര്‍ച്ച മാര്‍ച്ച് 25നു (വെള്ളി) നടക്കും.

രാവിലെ ആറിനു ഐഐസി ജലീബ് ഓഡിറ്റോറിയത്തിലാണു പരിപാടി.

സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, അബ്ദുല്ലത്തീഫ് റഷീദി, പി.വി. അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 67695695, 97228093.