കിഡ്നി ഫെഡറേഷനു ഫൊക്കാനയുടെ സ്വാന്തനം
Wednesday, March 23, 2016 7:24 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന ചാരിറ്റിക്കു മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കിഡ്നി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

അമേരിക്കന്‍ മലയാളി മാധ്യമ കൂട്ടായ്മ ആയ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ഉദ്ഘാടനവും ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെത്തിയ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിനു ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് 1001 ഡോളര്‍ സംഭാവന നല്‍കി കിഡ്നി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, റീജണല്‍ വൈസ് പ്രസിഡന്റുമാരായ ജോസ് കാനാട്ട്, ജോര്‍ജ് ഓലിക്കല്‍, ട്രസ്റി ബോര്‍ഡ് മെംബര്‍ സുധ കര്‍ത്ത, തമ്പി ചാക്കോ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍