ക്രിസ്തീയ ഭക്തിഗാനം 'ദൌത്യ ഗീതികള്‍' പ്രകാശനം ചെയ്തു
Wednesday, March 23, 2016 7:19 AM IST
അബുദാബി: മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ തയാറാക്കിയ ക്രിസ്തീയ ഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു.

ചെന്നൈ-ബംഗളൂരു ഭദ്രാസനാധിപന്‍ ഐസക് മാര്‍ പീലക്സിനോസ് ആദ്യ പ്രതി വികാരി ജനറല്‍ റവ. എ.സി. കുര്യനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹ വികാരി റവ. ഐസക് മാത്യു, കണ്‍വീനര്‍ മാത്യൂസ് പി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റവ. പ്രകാശ് ഏബ്രഹാം, റവ. ഐസക് മാത്യു, ഇടവകാംഗങ്ങളായ തോമസ് പന്തളം, അനില്‍ സി. ഇടിക്കുള, ഷാജി ബേബി, അജു ജോണ്‍ ഫിലിപ്പ്, സെബി സി. ഏബ്രഹാം, ഷൈനി ജോര്‍ജ്, കുര്യന്‍ ഐപ്പ്, സിമി പ്രകാശ് ഏബ്രഹാം എന്നിവരാണു ഗാനങ്ങള്‍ എഴുതിയത്. മാത്യൂസ് പി. ജോണ്‍, സ്റീവ് ബഞ്ചമിന്‍, ഏബ്രഹാം ചെറിയാന്‍, പി.ഡി. മാത്യു, ജോസി പുല്ലാട്, ജയപ്രകാശ്, ജയദേവന്‍ എന്നിവര്‍ സംഗീതം നല്‍കി.

പ്രമുഖ പിന്നണി ഗായകരായ ശ്വേത മോഹന്‍, സിസിലി, കെസ്റര്‍, എലിസബത്ത് രാജു, വിത്സണ്‍ പിറവം, അഭിലാഷ് പീറ്റര്‍, വില്‍സ്വരാജ് എന്നിവരാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള