യുവജന സഖ്യം ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമായി
Wednesday, March 23, 2016 7:14 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ പതിനെട്ടാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചു. 15 വര്‍ഷത്തിനുശേഷം ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം ആതിഥ്യം അരുളുന്ന സമ്മേളനം ജൂലൈ 15 മുതല്‍ 17 വരെ ഷിക്കാഗോ ക്രിസ്റല്‍ ലേക്കിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. ഞലജൃലലിെശിേഴ ഇവൃശ ശി മ ഇവമീശേര ംീൃറ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന വിഷയം. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ, റവ. സ്കറിയ, ഡോ. തോമസ് ഇടിക്കുള, പ്രീത മാത്യു എന്നിവരാണ് കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നത്.

മാര്‍ച്ച് 20നു ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന യോഗത്തില്‍ സമ്മേളനത്തിന്റെ ലോഗോയും വെബ്സൈറ്റ് പ്രകാശനവും രജിസ്ട്രേഷന്റെയും സുവനീര്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ഉദ്ഘാടനവും നടന്നു. ഷിക്കാഗോ മാര്‍ത്തോമ ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ, അസോ. വികാരി റവ. സോനു വര്‍ഗീസ്, റവ. ബൈജു മാര്‍ക്കോസ്, കോണ്‍ഫറന്‍സ് ഭാരവാഹികള്‍, യുവജന സഖ്യം ഭാരവാഹികള്‍, ഇടവക ജനങ്ങള്‍, യുവജന സഖ്യാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിവരങ്ങള്‍ക്ക്: ംംം.ംശിറ്യരശ്യരീിളലൃലിരല.ീൃഴ

റിപ്പോര്‍ട്ട്: ബെന്നി പരിമണം