ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ടി.എസ്. കല്യാണരാമനു സമ്മാനിച്ചു
Tuesday, March 22, 2016 8:11 AM IST
ദോഹ: ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഒമ്പതാമത് എഡിഷന്‍ കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനു സമ്മാനിച്ചു.

സെന്റ് റീജസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങരയില്‍ നിന്ന് ടി.എസ്. കല്യാണരാമന്‍ കോപ്പി ഏറ്റു വാങ്ങി. കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേശ് കല്യാണരാമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്തോ ഗള്‍ഫ് ബിസിനസ് ചാനലിലെ ഒരു നാഴികകല്ലായ ഡയറക്ടറിയുടെ പത്താം പതിപ്പ് മേയ് അവസാനവാരം പുറത്തിറങ്ങുമെന്ന് മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഖത്തറിനുപുറമേ, യുഎഇ, ഒമാന്‍, സൌദി അറേബ്യ, ബഹറിന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ഡയറക്ടറി ലഭ്യമാകും. ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ അപ്ളിക്കേഷനും നിലവില്‍ വന്നതോടെ ഏറ്റവുമധികം പ്രയോജനപ്പെടുന്ന ഡയറക്ടറികളില്‍ സ്ഥാനമുറപ്പിക്കാന്‍ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് സാധിച്ചുവെന്നും അമാനുല്ല വടക്കാങ്ങര പറഞ്ഞു.