നാഗല്‍ മ്യൂസിക് നൈറ്റ് മാര്‍ച്ച് 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, March 22, 2016 6:17 AM IST
ഡാളസ്: ഈസ്റര്‍ രാവിനെ ദൈവസ്നേഹത്തിന്റെ കുളിര്‍മയാല്‍ നിറയ്ക്കുന്ന നാഗല്‍ സംഗീതനിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

1893ല്‍ ജര്‍മനിയില്‍നിന്നു മലയാളക്കരയിലെത്തിയ മിഷനറി വി. നാഗല്‍ സായിപ്പിന്റെ സംഗീത സാന്ദ്രമായ ജീവിത കഥയും ഗാനങ്ങളും കോര്‍ത്തിണക്കിയുള്ള ഒരു അപൂര്‍വ അനുഭവമാണ് ഒരുക്കപ്പെടുന്നത്. ആംഗലേയച്ചുവയില്ലാത്ത ശുദ്ധമലയാളത്തില്‍ സംസാരിക്കാനും എഴുതുവാനും പ്രാവീണ്യം നേടിയ സായിപ്പ് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പാടി ആസ്വദിക്കുന്ന യേശുവേ നിന്റെ രൂപമീ, സമയമാം രഥത്തില്‍, കര്‍ത്തൃകാഹളം, യേശുവെപ്പോലെ ആകുവാന്‍, ഭാഗ്യനാള്‍ ഭാഗ്യനാള്‍, യേശു എന്‍ സ്വന്തം തുടങ്ങി 70ലേറെ അനശ്വര ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

മാര്‍ച്ച് 27നു (ഞായര്‍) വൈകുന്നേരം ആറു മുതല്‍ എട്ടു വരെ കരോള്‍ട്ടനിലുള്ള ബിലീവേഴ്സ് ബൈബിള്‍ ചാപ്പലില്‍ (2116 ീഹറ ഉലിീി ഞീമറ, ഇമൃൃീഹഹീി) നടത്തപ്പെടുന്ന വി. നാഗല്‍ മ്യൂസിക് നൈറ്റില്‍ ഇന്‍സ്പിരേഷന്‍സാണ് സംഗീതമൊരുക്കുന്നത്. പ്രവേശനം സൌജന്യമായിരിക്കും. മലയാള ക്രൈസ്തവ സംഘടനയായ വൈഎംഇഎഫ് ഡാളസാണ് സംഘാടകര്‍.

വിവരങ്ങള്‍ക്ക്: ഷിബു ജേക്കബ് (സെക്രട്ടറി) 972 467 3033.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍