ഫോക്കസ് കുവൈറ്റ് 'പിക്നിക്' സംഘടിപ്പിച്ചു
Monday, March 21, 2016 7:08 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ്, അംഗങ്ങളുടെ ഒത്തുചേരലിനു വേദിയൊരുക്കി അഹമ്മദി കെഒസി ഗാര്‍ഡനില്‍ പിക്നിക് സംഘടിപ്പിച്ചു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലകായിക മത്സരങ്ങളില്‍ പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ടിബുമോന്‍ മാത്യു ക്യാപ്റ്റനായ ഫഹാഹീല്‍ മേഖല തമ്പി ലൂക്കോസ് ക്യാപ്റ്റനായ അബാസിയ മേഖലയെ പരാജയപ്പെടുത്തി. വനിതകളുടെ വടംവലി മത്സരത്തില്‍ അപര്‍ണ ക്യാപ്റ്റനായ ഫഹഹീല്‍ മേഖല ബിന്ദു സന്തോഷ് ക്യാപ്റ്റനായ അബാസിയ മേഖലെയെ പരാജയപ്പെടുത്തി. ഫോക്കസിന്റെ 16 യൂണിറ്റുകളില്‍നിന്നു മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്ത വിവിധ മത്സരങ്ങള്‍ പിക്നിക്കിനു മിഴിവേകി.

ഫോക്കസ് വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജീവ് കുമാര്‍, പിക്നിക് കണ്‍വീനര്‍ സലിംരാജ്, ട്രഷറര്‍ നിതിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബാബുകുട്ടി കെ. മാത്യു, മുകേഷ് കാരയില്‍, ഷാജു എം. ജോസ്, ടിബുമോന്‍ മാത്യു, സുനില്‍ കുമാര്‍, മുഹമ്മദ് റഷീദ്, ശ്രീകുമാര്‍, സൈമണ്‍ ബേബി, ഡാനിയേല്‍ തോമസ്, മുഹമ്മദ് ഇക്ബാല്‍, സിറാജ്, രതീഷ് കുമാര്‍, കെ.ടി. ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍