ഭൌമ മണിക്കൂര്‍ ആചരിച്ചു
Monday, March 21, 2016 7:03 AM IST
ദുബായി: ഭൂമിയിലെ എല്ലാ ജൈവ സമ്പത്തും സംരക്ഷിച്ചും വൈദ്യുതിയുടെ അമിത ഉപയോഗം കുറച്ചും വരുംതലമുറയ്ക്കുവേണ്ടി ഈ ഭൂമിയെ നില നിര്‍ത്തുന്നതിന് ആത്മാര്‍ഥമായ ശ്രമം ഉണ്ടാകണമെന്ന് ശബാബ് ഹോം യൂത്ത് വിംഗ് ആഹ്വാനം ചെയ്തു.

രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരു മണിക്കൂര്‍ എല്ലാ വൈദ്യുതോപകരണങ്ങളും സുച്ചോഫ് ചെയ്ത് ദുബായി ശബാബ് ഹോമും ഭൌമ മണിക്കൂര്‍ ആചരണത്തില്‍ പങ്കാളികളായി. തത് വിഷയത്തില്‍ ക്വിസ് മത്സരവും ചര്‍ച്ചയും സംഘടിപ്പിച്ചു. ഡബ്ള്യുഡബ്ള്യുഎഫിന്റെ (വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നേച്ചര്‍) സന്ദേശം നജീഹ് മഞ്ചേരി വായിച്ചു.

ക്വിസ് മത്സരത്തിനു ജിഹാദ് റഹ്മാന്‍ നേതൃത്വം നല്‍കി. ജാബിര്‍ കൊല്ലം, യൂസുഫ് താനാളൂര്‍, ഹാഷിദ് ഷാ, റഫീഖ് ഹാദി, സി.വി. ഉസ്മാന്‍, ഒ.കെ. അബ്ദുല്‍ ഗഫൂര്‍, ഇസ്മായില്‍ കോഴിക്കോട്, റഫീഖ് പെരുമ്പട്ട, ജസീം മലോറം, അനീസ് റഹ്മാന്‍, അബ്ദുല്‍ ഹസീബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. എ.പി. അബ്ദുല്‍ ഷുക്കൂര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.