റോബിന്‍ ജോണ്‍ ഫോമ നാഷണല്‍ കമ്മിറ്റിയംഗം
Friday, March 18, 2016 8:24 AM IST
ഡെന്‍വര്‍ (കൊളറാഡോ): ഫോമയുടെ അംഗസംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോ റോബിന്‍ ജോണിനെ ഫോമയുടെ നാഷണല്‍ കമ്മിറ്റിയംഗമായി നാമനിര്‍ദേശം ചെയ്തു.

അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ റോബിന്‍ പ്രസിഡന്റയിരിക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാരില്‍നിന്നു മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അസോസിയേഷനു ലഭിച്ചിട്ടുണ്ട്.

ഫോമ വെസ്റേണ്‍ റീജണിന്റെ ഭാഗമായ കൊളറാഡോയില്‍നിന്ന് ആദ്യമായാണ് ദേശീയ കമ്മിറ്റിയിലേക്ക് ഒരു പ്രതിനിധി കടന്നു വരുന്നത്. റോബിന്‍, ഡെന്‍വറിലെ അറോറയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയുടെ പ്രസിഡന്റ് തോമസ് ജോണ്‍, സെക്രട്ടറി സിജു ചൊല്ലമ്പാട്ട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് റോബിന്‍ ജോണിന്റെ പേര് നിര്‍ദ്ദേശിച്ചത്.

റിപ്പോര്‍ട്ട്: ബിജു തോമസ്