ഷിക്കാഗോ സെന്റ് പീറ്റേഴ്സ് ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍
Friday, March 18, 2016 5:19 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ ചുവടെ:

മാര്‍ച്ച് 20-നു ഓശാന ഞായറാഴ്ച രാവിലെ 8.45നു പ്രഭാതപ്രാര്‍ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. മാര്‍ച്ച് 23-നു പെസഹാ ബുധനാഴ്ച വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും.

മാര്‍ച്ച് 25-നു ദു:ഖവെള്ളിയാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും 9 മണിക്ക് വിശുദ്ധ കുര്‍ബാനയും യും തുടര്‍ന്നു ദുഃഖവെള്ളി ശുശ്രൂഷകളും നടത്തപ്പെടും. വൈകുന്നേരം നാലോടുകൂടി ശുശ്രൂഷകള്‍ പര്യവസാനിക്കും.

മാര്‍ച്ച് 26-നു ദുഃഖശനിയാഴ്ച രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്നു വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും. മാര്‍ച്ച് 26-നു (ശനിയാഴ്ച) വൈകുന്നേരം 7.30 നു സന്ധ്യാപ്രാര്‍ഥനയും ഈസ്റ്റര്‍ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. മാര്‍ച്ച് 27 (ഞായറാഴ്ച) വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല.

വിശ്വാസികള്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി വന്ദ്യ. തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്കോപ്പ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം