യാത്രയയപ്പു നല്‍കി
Thursday, March 17, 2016 7:08 AM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്കു മടങ്ങുന്ന ബിന്‍സാഗര്‍ കമ്പനിയിലെ ജീവനക്കാരായ സുഡാനി സ്വദേശി അബ്ദുറഹീമിനും ഹൈദരാബാദ് സ്വദേശി മഹ്മൂദലി ഗുലാമിനും കമ്പനിയിലെ മലയാളി കൂട്ടായ്മയായ ബീകോ ഫ്രന്‍ഡ്സ് യാത്രയയപ്പു നല്‍കി.

ഷറഫിയ ബിന്‍സാഗര്‍ അപ്പാര്‍ട്ടുമെന്റില്‍ നടന്ന യോഗം സി.പി. അബ്ദുല്‍റഷീദ് ഉദ്ഘാടനം ചെയ്തു. ഹനീഫ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. ഡാര്‍ലി ജോണ്‍, ഗഫൂര്‍ ആര്യാടന്‍, ബഷീര്‍ അഞ്ചാലന്‍, കെ.കെ. ബിനു എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍