'അമേരിക്കന്‍ മലയാളിയുടെ മാധ്യമപ്രവര്‍ത്തനവും മാധ്യമ കൂട്ടായ്മയും' ചര്‍ച്ച നമസ്കാരം അമേരിക്കയില്‍ മാര്‍ച്ച് 19ന്
Thursday, March 17, 2016 7:06 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളിയുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു അവലോകനവും മാധ്യമ കൂട്ടായ്മയും' ചര്‍ച്ച നമസ്കാരം അമേരിക്കയില്‍ പ്രവാസി ചാനല്‍ സംപ്രേഷണം ചെയ്യുന്നു.

മാര്‍ച്ച് 19നു (ശനി) രാവിലെ 11നും മാര്‍ച്ച് 21, 22, 23, 24 തീയതികളില്‍ രാത്രി 8.30 നുമാണു സംപ്രേഷണം.

മാധ്യമപ്രവര്‍ത്തകരുടെ പ്രഫഷണലിസം, അര്‍പ്പണം, കൂട്ടായ്മ ഇതെല്ലാം നമസ്കാരം അമേരിക്കയുടെ സീനിയര്‍ ആങ്കര്‍ ജോസ് ഏബ്രഹാം സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുന്നു.

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റും കൈരളി ടിവിയുടെ അമേരിക്കയിലെ പ്രതിനിധിയും ഐപിസിഎന്‍എയുടെ നാഷണല്‍ സെക്രട്ടറിയും ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജോര്‍ജ് കാക്കനാട്ടും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ അമേരിക്കയിലെ ചീഫ് കറസ്പോണ്ടന്റുമായ ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ംംം.ുൃമ്മശെരവമിിലഹ.രീാ വഴിയായി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: പ്രവാസി ചാനല്‍ 19083455983.