അറേബ്യന്‍ വിഷു സന്ധ്യ ബ്രോഷര്‍ പ്രകാശനം ചെയ്തു
Wednesday, March 16, 2016 7:40 AM IST
അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സംഘടിപ്പിക്കുന്ന 'അറേബ്യന്‍ വിഷു സന്ധ്യ' എന്ന സംഗീത പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍കുമാര്‍ ഷെട്ടി, അബുദാബി മലാളി സമാജം പ്രസിഡന്റ് ബി.യേശു ശീലനു നല്‍കി പ്രകാശനം ചെയ്തു.

വിഷു ദിനമായ ഏപ്രില്‍ 14നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് പരിപാടി. യുഎഇയില്‍ അടുത്തിടെ രൂപീകൃതമായ അറേബ്യന്‍ സ്റാര്‍സ് എന്ന മ്യൂസിക് ട്രൂപ്പിന്റെ ആദ്യ പരിപാടിയാണിത്. സിനിമാ പിന്നണിഗായകന്‍ അന്‍സാര്‍, മൈലാഞ്ചി ജേതാവ് ഹംദ നൌഷാദ്, മുക്കം സാജിത എന്നിവരുള്‍പ്പെടുന്നതാണു ട്രൂപ്പ്. കൂടാതെ ഇസിജി ടീമിന്റെ ഹാസ്യകലാ പ്രകടനവും ഉണ്ടായിരിക്കും. സംഗീത ആസ്വാദകര്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും.

ബ്രോഷര്‍ പ്രകാശന ചടങ്ങില്‍, വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് എന്‍.പി. മുഹമ്മദലി, വനിതാവിഭാഗം പ്രസിഡന്റ് നീനാ തോമസ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ തിരുവത്ര, സെക്രട്ടറി നിബു സാം ഫിലിപ്പ്, ട്രഷറര്‍ അബുബക്കര്‍ മേലേതില്‍, ടി.എം. നിസാര്‍, ജെറിന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള