ട്രംപ് കുതിപ്പു തുടരുന്നു, മാര്‍ക്കോ റൂബിയോ പിന്മാറി
Wednesday, March 16, 2016 7:40 AM IST
ഫ്ളോറിഡ: റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഫ്ളോറിഡ സംസ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപിന്റെ തകര്‍പ്പന്‍ വിജയം സംസ്ഥാനത്തുനിന്നുള്ള പ്രതിനിധി മാര്‍ക്കോ റൂബിയോയുടെ പിന്മാറ്റത്തിനു വഴിയൊരുക്കി.

അഞ്ചു സംസ്ഥാനങ്ങളില്‍ ഒഹായോവിലൊഴികെ നാലു സംസ്ഥാനങ്ങളിലും ട്രംപ് വന്‍ മുന്നേറ്റമാണ് നടത്തിയത്.

ഫ്ളോറിഡയില്‍നിന്നും 99 ഉം ഇല്ലിനോയ്സിലെ 24ഉം പ്രതിനിധികളെ ഉറപ്പാക്കിയ ട്രംപ് മിസോറിയിലും വയോമിണിലും വൈകി കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് വിജയിക്കുമെന്നുറപ്പായി. ഒഹായോ സംസ്ഥാന ഗവര്‍ണറായ ജോണിന്റെ മുമ്പില്‍ ട്രംപിനു പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സരിക്കുന്ന ഹില്ലരി ഫ്ളോറിഡ, ഒഹായോ, ഇല്ലിനോയ്സ് സംസ്ഥാനങ്ങളില്‍ വിജയിച്ചു.

അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരിയും ട്രംപും ഏറ്റുമുട്ടാനാണു സാധ്യത.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍