കുവൈത്ത് കാസര്‍ഗോഡ് സ്പോര്‍ട്സ് അസോസിയേഷന്‍ രൂപീകരിച്ചു
Wednesday, March 16, 2016 7:38 AM IST
കുവൈത്ത്: കുവൈത്തിലെ കാസര്‍ഗോഡ് ജില്ലയിലെ കായിക പ്രേമികളുടെ കൂട്ടായ്മ പുതിയ സംഘടനയ്ക്കു രൂപം നല്കി.

ഫര്‍വാനിയ ഹൈതം റസ്ററന്റില്‍ നടന്ന കൂട്ടായ്മയില്‍ കുവൈത്തിലെ വിവിധ കായിക മേഖലയില്‍നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു.

കായിക മത്സരങ്ങളില്‍ കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്കുവേണ്ട അവസരങ്ങള്‍ ഒരുക്കി കൊടുക്കാനും വേണ്ടിയാണു കുവൈത്ത് കാസര്‍ഗോഡ് സ്പോര്‍ട്സ് അസോസിയേഷന്‍ രൂപീകരിച്ചതെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.

ഈ വര്‍ഷം കേഫാക് നടത്തുന്ന അന്തര്‍ ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ചു മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ടീമിനെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ടീം സെലക്ഷന്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി ഷാനവാസ് ഹൈതം (ചെയര്‍മാന്‍), കമറുദീന്‍ മുഹമ്മദ് (പ്രസിഡന്റ്), സമീഉള്ള, ജമാല്‍ (വൈസ് പ്രസിഡന്റുമാര്‍), പി.കെ. ഷഫീക് (ജനറല്‍ സെക്രട്ടറി), സയിദ് പരപ്പ, അഫ്സി (ജോ.സെക്രട്ടറിമാര്‍), അമീര്‍ അബ്ദുല്‍ റഹ്മാന്‍ (ട്രഷറര്‍) എന്നിവരേയും സ്പോര്‍ട്സ് കണ്‍വീനറായി സുമേഷിനെയും അസിസ്റന്റ് സ്പോര്‍ട്സ് കണ്‍വീനര്‍മാരായി ഉണ്ണി, റഹീം പേര്‍വാദ് എന്നിവരേയും തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: സുമേഷ് 69646457, കമറുദീന്‍ മുഹമ്മദ് 69004997, പി.കെ. ഷഫീഖ് 66649590.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍