ടെക്സസ് പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു
Tuesday, March 15, 2016 5:43 AM IST
ഓസ്റിന്‍: കഴിഞ്ഞയാഴ്ച ഉണ്ടായ മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം സംഭവിച്ച ഈസ്റ് ടെക്സസിലെ പ്രധാന ഇരുപതു കൌണ്ടികളെ സംസ്ഥാന പ്രളയബാധിത പ്രദേശമായി ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് എമ്പട്ട് പ്രഖ്യാപിച്ചു.

പ്രളയ ബാധിത പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും സംസ്ഥാനം തയാറാണെന്നു ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

ഹാരിസണ്‍, ഹൂപ്പര്‍, ജാസ്പര്‍, മഡിസണ്‍, ഓറഞ്ച്, പാര്‍ക്കര്‍, ടൈയ്ലര്‍ തുടങ്ങിയ ഇരുപത് കൌണ്ടികളിലെ പ്രളയ ബാധിതര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഈ വിജ്ഞാപനം മൂലം ലഭിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍