കലാഭവന്‍ മണി അനുസ്മരണവും പുസ്തകപ്രകാശനവും
Tuesday, March 15, 2016 5:37 AM IST
കുവൈത്ത്: കലാഭവന്‍ മണി അനുസ്മരണവും യുഎഫ്എം എഫ്ബി ഫ്രണ്ട്സ് അംഗങ്ങളായ നിരഞ്ജന്‍ തംബുരൂ (സൌരയൂഥത്തിലെ പക്ഷികള്‍)

രാഖിയ മേനോന്‍ (നിനവിലെ നൊമ്പരങ്ങള്‍) എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനവും മാര്‍ച്ച് 18ന്(വെള്ളി) അബാസിയ ഹൈ-ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പരിപാടിയില്‍ സജീവ് ആലപ്പി അധ്യക്ഷത വഹിക്കും. ദീപക് കൊച്ചിന്‍, നിരഞ്ജന്‍ തംബുരു എന്നിവര്‍ സംസാരിക്കും. യോഗത്തില്‍ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍