ആര്‍എസ്സി പ്രവാസി അവകാശ രേഖ പ്രസിദ്ധപ്പെടുത്തി
Monday, March 14, 2016 6:24 AM IST
കുവൈത്ത്: റിസാല സ്റഡി സര്‍ക്കിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ യുവ വികസനസഭയുടെ ഭാഗമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രവാസി അവകാശരേഖ പ്രസിദ്ധപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായാണു രേഖ പ്രസിദ്ധപ്പെടുത്തിയത്.

മലയാളത്തിലും ഇംഗ്ളീഷിലുമുള്ള രേഖ ദേശീയ, സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എംപിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ക്ക് അയച്ചു കൊടുത്തു. പ്രവാസികളെ സമൂഹമായി അംഗീകരിക്കുക, സ്റേറ്റിന്റെ പരിഗണനയില്‍ കൊണ്ടുവരിക, രാഷ്ട്രീയ പാര്‍ട്ടികളുടെ നയരൂപവത്കരണത്തില്‍ പ്രവാസിസമൂഹത്തെ സംബോധന ചെയ്യുക, സാമൂഹിക വികസന പദ്ധതികളില്‍ പരിഗണിക്കുക, പ്രവാസി യുവജനങ്ങളെ പരിഗണിക്കുക, തൊഴില്‍ സുരക്ഷിതത്വം, പാവപ്പെട്ട പ്രവാസികളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, പ്രവാസികളുടെ മക്കളെ വിദ്യാഭ്യാസ അവകാശ പരിധിയില്‍ കൊണ്ടു വരിക, കുടിയേറ്റ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രവാസി അവകാശ രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗള്‍ഫിലെ ആറു രാജ്യങ്ങളിലും എംഎല്‍എമാരെ പങ്കെടുപ്പിച്ചു നടത്തിയ യൂത്ത് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്താണ് അവകാശ രേഖ തയാറാക്കിയത്. സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ രേഖ ലഭിക്കും. അവകാശരേഖയുടെ പകര്‍പ്പ് ആവശ്യമുള്ള സംഘടനകളും വ്യക്തിത്വങ്ങളും ൃരെഴൌഹള@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ +971 56 846 2979 എന്ന വാട്സ് ആപ്പ് നമ്പരിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍