വാട്ട്സ്ആപ്പ് പ്രസംഗമത്സരം
Monday, March 14, 2016 6:22 AM IST
കുവൈത്ത്: 'സമകാലിക ഇന്ത്യന്‍ സ്ത്രീ: വെല്ലുവിളികളും പ്രതീക്ഷയും' എന്ന വിഷയത്തില്‍ വെല്‍ഫയര്‍ കേരള കുവൈത്ത്, കുവൈത്തിലെ മലയാളികളായ സ്ത്രീകള്‍ക്കുവേണ്ടി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

പ്രായഭേദമെന്യേ മലയാളികളായ എല്ലാ സ്ത്രീകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വെല്‍ഫയര്‍ കേരള കുവൈത്തിന്റെ കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി മെംബേഴ്സിനെയും കുടുംബാംഗങ്ങളേയും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വോയ്സ് ക്ളിപ്പ് പരമാവധി ദൈര്‍ഘ്യം അഞ്ച് മിനിട്ട്, ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം, വോയ്സ് ക്ളിപ്പ് ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 20 ആണ്.

ക്ളിപ്പ് അയയ്ക്കുമ്പോള്‍ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. അയയ്ക്കേണ്ട നമ്പര്‍: 60902985, 97650718, 50507858. ജേതാക്കള്‍ക്ക് മലബാര്‍ ഗോള്‍ഡ് നല്‍കുന്ന ഗിഫ്റ്റ് വൌച്ചറും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് തക്കാര റസ്ററന്റ് നല്‍കുന്ന ഗിഫ്റ്റ് വൌച്ചറും സമ്മാനമായി ലഭിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍