'അമിത മദ്യ ഉപഭോഗവും അതുണ്ടാക്കുന്ന മാരക രോഗങ്ങളും' ചര്‍ച്ച നമസ്കാരം അമേരിക്കയില്‍ മാര്‍ച്ച് 12ന്
Friday, March 11, 2016 8:43 AM IST
ന്യൂയോര്‍ക്ക്: മലയാളിയുടെ പ്രത്യേകിച്ച് കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ജീവിതശൈലിയും അതോടൊപ്പം അമിത മദ്യ ഉപഭോഗവും അതുണ്ടാക്കുന്ന മാരക രോഗങ്ങളും ഈ ആഴ്ച പ്രവാസി ചാനലിലെ 'നമസ്കാരം അമേരിക്ക'യില്‍ ചര്‍ച്ചാ വിഷയമാകുന്നു.

ഇപ്പോള്‍ അതു ശരാശരി മലയാളിയുടെ ആരോഗ്യത്തെയും വരും തലമുറയെയും വരെ നശിപ്പിക്കുന്ന രീതിയില്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞ നാളുകളില്‍ പല പ്രമുഖ വ്യക്തികളുടെ ജീവന്‍ മദ്യം എന്ന വിപത്ത് അപഹരിക്കുന്ന കാഴ്ച നാം കണ്ടു.

ഒരു കലോറി പോലും ഊര്‍ജം ഇല്ലാത്ത ഈ പാനീയത്തിന് ലോകത്തെ ഭുരിഭാഗം വരുന്ന ജനതയുടെ ഇഷ്ട പാനീയം ആയി വന്നത് എങ്ങനെ? മദ്യപാനം മൂലം മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ എന്തൊക്കെ?

ഈ രോഗങ്ങള്‍ എങ്ങനെ നിയന്ത്രണ വിധേയമാക്കാം, മദ്യഉപയോഗം നിയന്ത്രിക്കുവാന്‍ ഗവണ്‍മെന്റിന് എന്തു ചെയ്യുവാന്‍ സാധിക്കും മദ്യപാനാസക്തിയിലേക്ക് വഴുതി വീണുപോയ മനുഷ്യനു സാധാരണ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമോ? മതങ്ങള്‍ക്ക് ഇതില്‍ എന്തു പങ്കു വഹിക്കാന്‍ സാധിക്കും. തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒരു ആരോഗ്യകരമായ ചര്‍ച്ച നമസ്കാരം അമേരിക്ക എന്ന പരിപാടിയില്‍ മാര്‍ച്ച് 12നു (ശനി) രാവിലെ 11നും തിങ്കള്‍ മുതല്‍ രാത്രി 8.30നും സംഘടിപ്പിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കുന്നു.