തീര്‍ഥാടനം സംഘടിപ്പിച്ചു
Friday, March 11, 2016 8:40 AM IST
അബുദാബി: വട്ടശേരില്‍ തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള അല്‍ ഐന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലേക്ക് യുവജന പ്രസ്ഥാനം യുഎഇ സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീര്‍ഥാടനം സംഘടിപ്പിച്ചു.

യുഎഇയിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു.

രാവിലെ അല്‍ ഐന്‍ ദേവാലയത്തില്‍ എത്തിച്ചേരുന്ന തീര്‍ഥാടന സംഘത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലിത്ത ജോഷ്വാ മാര്‍ നിക്കോദിമോസ്, ഇടവക വികാരി ഫാ. ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തീര്‍ഥാടനത്തിനു സോണല്‍ പ്രസിഡന്റ് ഫാ. ഷാജന്‍ വര്‍ഗീസ്, സോണല്‍ സെക്രട്ടറി ഷിജു ജോയി, ജോ. സെക്രട്ടറി ജിജോ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള