പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ ഖര്‍ജ് യൂണിറ്റ് രൂപീകരിച്ചു
Thursday, March 10, 2016 6:41 AM IST
അല്‍ഖര്‍ജ്: പ്രവാസി മാലയാളി ഫെഡറേഷന്‍ സൌദി ചാപ്റ്റര്‍ അല്‍ ഖര്‍ജ് യുണിറ്റ് രൂപീകരിച്ചു. പിഎംഎഫ് ഗ്ളോബല്‍ സെക്രട്ടറി ലത്തീഫ് തെച്ചിയില്‍ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

റിയാദ് പിഎംഎഫ് പ്രസിഡന്റ് സിദ്ദിക്ക് കല്ലൂപറമ്പന്‍, ജിസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ചന്ദ്രസേനന്‍, പിഎംഎഫ് നാഷണല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. നാസര്‍, ജിസിസി അഡ്വൈസറി ബോര്‍ഡ് കമ്മിറ്റി അംഗം ജോണ്‍ റാല്‍ഫ്, മന്‍സൂര്‍, അബ്ദുല്‍ സലാം പെരുമ്പാവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഗിരിവാസന്‍ (പ്രസിഡന്റ്), ഗോപിനാഥ്, കമല്‍ (വൈസ് പ്രസിഡന്റുമാര്‍), ഷംസുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), മുസ്തഫ വയനാട്, ജയകുമാര്‍ (ജോ. സെക്രട്ടറിമാര്‍), ശശികുമാര്‍ (ട്രഷറര്‍) എന്നിവരേയും പബ്ളിക് റിലേഷന്‍ ഓഫീസറായി ജോണ്‍ സോളമന്‍, ജീവകാരുണ്യവിഭാഗം സെക്രട്ടറി ആയി റാഫി തിരുവനന്തപുരം എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി അസിസ് കൊടുവള്ളി, ബിനു കോശി, സലാം പാലക്കാട, സുരേഷ് കുമാര്‍ ഹംസ വയനാട്, ബദ്ദറുധീന്‍ തിരുവനന്തപുരം, ആബിത് പൂംചൊല, സാദ്ദിക്ക് വയനാട്, റൌഫ്, നജീബ് എരവമംഗലം സിറാജ് അഞ്ചല്‍, മന്‍സൂര്‍ എന്നിവരേയും തെരഞ്ഞെടുത്തു.