സംസ്കൃതി കലാഭവന്‍ മണിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു
Wednesday, March 9, 2016 6:06 AM IST
ദോഹ: കലാഭവന്‍ മണിയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസ്കൃതിയുടെ അനുശോചന യോഗം ചേര്‍ന്നു.

പ്രസിഡന്റ് എ.കെ. ജലീല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഇ.എം. സുധീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, വൈസ് പ്രസിഡന്റ് എം.ടി.മുഹമ്മദാലി, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ ഉസ്മാന്‍ റെഡ്, ഓമനക്കുട്ടന്‍ നായര്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ കലാഭവന്‍ മണിയെ അനുസ്മരിച്ചു സംസാരിച്ചു.