കല കുവൈറ്റ് ബാലകലാമേള 2016 ഏപ്രില്‍ 29ന്
Tuesday, March 8, 2016 8:16 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേളയുടെ ഈ വര്‍ഷത്തെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

ബാലകലമേള 2016 ന്റെ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ രഹില്‍ കെ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഏപ്രില്‍ 29നു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ബാലകലാമേള 2016 ലെ മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പേരുകള്‍ രജിസ്റര്‍ ചെയ്യുന്നതിന് ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വിവരങ്ങള്‍ക്ക്: 97262978, 55926096, 96639664, 50292779, 24317875, 23711426

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍