ബീരാന്‍ ഹാജിക്കു യാത്രയയപ്പു നല്‍കി
Tuesday, March 8, 2016 8:15 AM IST
ജിദ്ദ: മുന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം മതിയാക്കി കൊണ്േടാട്ടി പറമ്പില്‍പീടിക സ്വദേശി കെ.വി. ബീരാന്‍ ഹാജിക്ക് യാത്രയയപ്പു നല്‍കി. ജിദ്ദയിലെ മതജീവകാരുണ്യ സംഘടനയായ ഇസ്ലാമിക് ദഅവ കൌണ്‍സില്‍ (ഐഡിസി) നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ബീരാന്‍ ഹാജി. റിലീഫ് പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍ നിരയില്‍ ഉണ്ടായിരുന്ന ബീരാന്‍ ഹാജി, സാമൂഹ്യ സേവന രംഗങ്ങളില്‍ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച അപൂര്‍വം പ്രവാസികളിലൊരാളാണ്.

ഷറഫിയ ധര്‍മപുരിയില്‍ ഐഡിസി സംഘടിപ്പിച്ച ചടങ്ങില്‍ ഐഡിസിയുടെ ഉപഹാരം അമീര്‍ ഹുസൈന്‍ ബാഖവി സമ്മാനിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ മുന്‍ ഐഡിസി പ്രവര്‍ത്തകന്‍ മുജീബിനു ചടങ്ങില്‍ സ്വീകരണവും നല്‍കി.

നാസര്‍ ചാവക്കാട്, ഹനീഫ പാറക്കലില്‍, ജലീല്‍ കണ്ണമംഗലം, അഡ്വ. കെ.എച്ച്.എം.മുനീര്‍, നസ്രുദ്ദീന്‍, സാജിര്‍ കുറ്റൂര്‍, റഹീം ചെറൂപ്പ, എം.പി. ഷാക്കിര്‍, കെ. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍