ജോര്‍ജി ഏബ്രഹാമിന്റെ എംബാമിംഗ് മാര്‍ച്ച് ഒമ്പതിന്
Tuesday, March 8, 2016 8:15 AM IST
അബുദാബി: ഹൃദയാഘാതത്തെതുടര്‍ന്നു അബുദാബിയില്‍ മരിച്ച ജോര്‍ജി ഏബ്രഹാമിന്റെ (41) എംബാമിംഗ് മാര്‍ച്ച് ഒമ്പതിനു (ബുധന്‍) 3.30നു ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

സംസ്കാര ശുശ്രൂഷകള്‍ 10നു (വ്യാഴം) 2.30 ന് ആരംഭിച്ച് സംസ്കാരം നാലിനു തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍.

ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍ തിരുവല്ല തോട്ടക്കാട് ചിറപ്പുറത്ത് തണങ്ങുംപതിക്കല്‍ ഏബ്രഹാം ടി. ജോണിന്റെയും റിട്ട. അധ്യാപിക മറിയാമ്മ വര്‍ക്കിയുടെയും മകനാണ് മരിച്ച ജോര്‍ജി.

എന്‍പിസിസിയില്‍ സീനിയര്‍ പൈപ്പ് എന്‍ജിനിയറായിരുന്നു പരേതന്‍. ചെങ്ങന്നൂര്‍, മുളക്കുഴ ഇരട്ടക്കുളങ്ങര കുടുംബാഗം ജോവിതയാണ് ഭാര്യ. മക്കള്‍: ഏബ്രഹാം, മെറി. സഹോദരങ്ങള്‍: ജോണ്‍ ഏബ്രഹാം, പരേതനായ വര്‍ക്കി ഏബ്രഹാം.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള