ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ മെമ്പര്‍ഷിപ് വിതരണം ആരംഭിച്ചു
Tuesday, March 8, 2016 4:56 AM IST
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ മെമ്പര്‍ഷിപ് വിതരണം ആരംഭിച്ചു. അബ്ബാസിയ ഹൈടേയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംഘടനയുടെ രക്ഷാധികാരി പ്രേമ്സണ്‍ കായംകുളം, അമ്പിളി ദിലിക്ക് നല്കി തുടക്കം കുറിച്ചു . പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ എം.ജി . ശ്രീകുമാര്‍, സാം പൈനൂംമൂട്, ബാബു പനമ്പള്ളി , സണ്ണി പത്തിച്ചിറ, ബിനോയ് ചന്ദ്രന്‍ ,തോമസ് പള്ളിക്കല്‍ , ഫിലിപ്പ് സി.വി. തോമസ്, നൈനാന്‍ ജോണ്‍, സാബു മാവേലിക്കര, അഷ്റഫ് മന്നമ്ചെരി, പ്രമോദ് ചെല്ലപ്പന്‍, ഷംസു താമരക്കുളം, മാത്യു ചെന്നിത്തല എന്നിവര്‍ സംസാരിച്ചു. ഒരു മാസം നീണ്ടു നില്ക്കുന്ന അംഗത്വവിതരനതിലൂട് പരമാവധി ആലപ്പുഴ നിവാസികളെ സംഘടനയിലേക്ക് അംഗത്വം നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക്: 99696410, 97580919, 99150901.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍