മസ്ക്കറ്റില്‍ യൂത്ത് ചലഞ്ചേഴ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 11ന്
Monday, March 7, 2016 7:02 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്ക്കറ്റ് കേരള വിഭാഗത്തിന്റെ യുവജന കായിക വിഭാഗം 'കേരള വിംഗ് യൂത്ത് ചലഞ്ചേഴ്സ്' ട്രോഫിക്കുവേണ്ടിയുളള ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 11നു (വെള്ളി) രാവിലെ എട്ടു മുതല്‍ അല്‍ഗോബ്ര പവര്‍ പ്ളാന്റ് ഗ്രൌണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. വിജയിക്കുന്ന ടീമിനും റണ്ണര്‍ അപ്പിനും പുറമേ, ഏറ്റവും മികച്ച ബാറ്റ്സ്മാന്‍, ഏറ്റവും മികച്ച ബൌളര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രൈസ് നല്‍കുന്നുണ്ട്. സമാപന പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറിയും സ്ഥാപക കണ്‍വീനറുമായ പി.എം. ജാബിര്‍ വിജയികള്‍ക്കു സമ്മാനദാനം നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം