കലാഭവന്‍ മണിയുടെ വിയോഗത്തില്‍ തനിമ അനുശോചിച്ചു
Monday, March 7, 2016 6:59 AM IST
കുവൈത്ത്: മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ആകസ്മികവിയോഗത്തില്‍ തനിമ കുവൈറ്റ് അനുശോചിച്ചു.

നടനവൈഭവത്തില്‍ അദ്വിതീയനും സര്‍വകലാ പ്രാവീണ്യം കൊണ്ട് ജനകീയനും പ്രതിഭയില്‍ അഗ്രഗണ്യനുമായിരുന്നു മണിയെന്ന് സന്ദേശത്തില്‍ തനിമ ഹാര്‍ഡ് കോര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വേര്‍പാട് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിവരണാതീതമായ നഷ്ട്ബോധവും ഹ്യദയനൊമ്പരവുമാണ് ഉളവാക്കിയതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍