മലയാളി മീഡിയ ഫോറത്തിനു പുതിയ ഭാരവാഹികള്‍
Monday, March 7, 2016 6:55 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനറല്‍ കണ്‍വീനറായി സാംപൈനുംമൂട് (ദേശാഭിമാനി) കണ്‍വീനര്‍മാരായി ഇസ്മായില്‍ പയ്യോളി (റിപ്പോര്‍ട്ടര്‍ ടിവി), സലീം കോട്ടയില്‍ (ദീപിക), സത്താര്‍ കുന്നില്‍ (ഓഡിറ്റര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റെജി ഭാസ്കര്‍, സജീവ് കെ.പീറ്റര്‍, അനില്‍ പി.അലക്സ്, അബ്ദുല്‍ ഫത്താഹ് തൈയില്‍, അസീസ് തിക്കൊടി, നൌഫല്‍ മൂടാടി, നിക്സന്‍ ജോര്‍ജ്, അനില്‍ കെ.നമ്പ്യാര്‍, മുഹമ്മദ് റിയാസ്, പി.പി. ജുനൂബ്, സുനോജ് നമ്പ്യാര്‍, ഗഫൂര്‍ മൂടാടി, മുനീര്‍ അഹമ്മദ്, ഹംസ പയ്യന്നൂര്‍, ഗിരീഷ് ഒറ്റപ്പാലം എന്നിവരേയും എം.എം. ഹസന്‍, സിദ്ദിഖ് വലിയകത്ത്, തോമസ് മാത്യു കടവില്‍, ടി.വി. ഹിക്മത്ത്, ജലിന്‍ തൃപ്പയാര്‍, അന്‍വര്‍ സാദത്ത്, ദിജേഷ് എന്നിവരെ സ്ഥിരം ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.

അബാസിയ ഫോക് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഫത്താഹ് തൈയില്‍ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു കടവില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ യോഗം അംഗീകരിച്ചു. ചടങ്ങില്‍ കണ്‍വീനര്‍ മുനീര്‍ അഹമ്മദ് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍