മംഗളുരു എയര്‍പോര്‍ട്ട് മാര്‍ച്ച് ചരിത്ര സംഭവമാക്കി മാറ്റുക: ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കെഎംസിസി
Monday, March 7, 2016 6:55 AM IST
ദോഹ: ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടികള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മംഗളൂരു എയര്‍പോര്‍ട്ട് മാര്‍ച്ച് ചരിത്ര സംഭവമാക്കി മാറ്റണമെന്ന് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് ഒമ്പതിനു നടത്തുന്ന എയര്‍പോര്‍ട്ട് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകന്‍മാരും സംബന്ധിക്കണമെന്ന് നേതാക്കന്മാരായ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, മണ്ഡലം പ്രസിഡന്റ മൊയ്തീന്‍ ആദൂര്‍, ആക്ടിംഗ് സെക്രട്ടറി അലി ചേരൂര്‍ എന്നിവര്‍ പറഞ്ഞു.