സൌജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Monday, March 7, 2016 5:20 AM IST
ദുബായി: കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കെഎംസി.സിയുടെ സൌജന്യ നേത്ര പരിശോധന ക്യാമ്പ് ദേര ഐ കെയര്‍ ഒപ്റ്റിക്കല്‍സിന്റെ സഹകരണത്തോടെ നടത്തപ്പെട്ടു. ക്യാമ്പിന്റെ ഉത്ഘാടനം ദുബായി കെഎംസിസി സെക്രടറി അഷ്റഫ് കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. സൌജന്യ കണ്ണട വിതരണം ദുബായി കെഎംസിസി മൈ ഡോക്ടര്‍ കണ്‍വീനര്‍ സി.എച് നൂറുദ്ദീന്‍ നിര്‍വഹിച്ചു. ദുബായി കെഎംസിസി സെക്രടറി അഡ്വ.സാജിദ് അബൂബക്കര്‍, യുഎഇ. കെഎംസിസി പ്രവര്‍ത്തക സമിതിയംഗം ഉബൈദ് ചേറ്റുവ, തൃശൂര്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് ജില്ല ജന. സെക്രട്ടറി കെ.എസ്. ഷാനവാസ് ദുബായ് കെ.എം.സി.സി പ്രവര്‍ത്തക സമിതിയംഗം സത്താര്‍ കരൂപ്പടന്ന, ആര്‍ വി.എം മുസ്തഫ, സഗീര്‍ നാലകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ബാരി സ്വാഗതവും, അസ്കര്‍ പുത്തന്‍ചിറ നന്ദിയും പറഞ്ഞു. റഹ്മാന്‍ കൊടുങ്ങല്ലൂര്‍, ശാഹുല്‍ ഹമീദ് കരൂപ്പടന്ന, അലി മേപ്പുറത്ത് ,   ഇബ്രാഹിം, അക്ബര്‍ പുത്തന്‍ചിറ ഹംസ കോണതുകുന്ന്, ഹംസ പി.എ തുടങ്ങിയവര്‍ 
നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍