ഫോക്കസ് കുവൈറ്റ് യൂണിറ്റ് -11 നു പുതിയ നേതൃത്വം
Saturday, March 5, 2016 8:33 AM IST
കുവൈത്ത്: ഫോക്കസ് കുവൈറ്റ് യൂണിറ്റ്-11 (ഫര്‍വാനിയ)നു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സിറാജ് പി. ഇസ്മായില്‍ (കേന്ദ്ര കമ്മറ്റി പ്രതിനിധി), ജാസിദ് (കണ്‍വീനര്‍), അഖില്‍ മുഹമ്മദ് (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ബാബുക്കുട്ടി കെ.മാത്യു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.എന്‍. സലിം അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോ. കണ്‍വീനര്‍ ജാസിദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍, ട്രഷര്‍ നിതിന്‍ കുമാര്‍, വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, കെ.ബി. അനില്‍, സിറാജ് ഇസ്മൈല്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍