നവയുഗം അല്‍കോബാര്‍ മേഖലയ്ക്കു പുതിയ ഭാരവാഹികള്‍
Friday, March 4, 2016 8:12 AM IST
അല്‍കോബാര്‍: നവയുഗം സാംസ്കാരിക വേദിയുടെ അല്‍ കോബാര്‍ മേഖല സമ്മേളനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അരുണ്‍ ചാത്തന്നൂര്‍ (പ്രസിഡന്റ്), റെജി സാമുവല്‍, നിസാര്‍ കരുനാഗപള്ളി, മഞ്ചു മണികുട്ടന്‍ (വൈസ് പ്രസിഡന്റുമാര്‍), എം.എ. വാഹിദ് കാര്യറ (സെക്രട്ടറി), ലീന ഷാജി, അന്‍വര്‍ ആലപ്പുഴ, റഹിം അലനല്ലൂര്‍ (ജോ. സെക്രട്ടറിമാര്‍), സുബിവര്‍മ്മ പണിക്കര്‍ (ട്രഷറര്‍), പ്രഭാകരന്‍ എടപ്പാള്‍ (ജോ. ട്രഷറര്‍) എന്നിവരേയും ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ആയി ഷിബുകുമാര്‍ തിരുവനന്തപുരവും ജോയിന്റ് കണ്‍വീനര്‍ ആയി മണികുട്ടന്‍ പെരുമ്പാവൂരും തെരഞ്ഞെടുക്കപ്പെട്ടു.

അടൂര്‍ ഷാജി (കുടുംബവേദി), പ്രതിഭ പ്രിജി (വനിതാ വേദി), മാധവ് കെ.വാസുദേവ് (സാംസ്കാരിക വേദി), റെഞ്ചി (കലാവേദി), ബിജു വര്‍ക്കി (കായിക വേദി), അനീഷ് (ബാലവേദി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജമാല്‍ വില്യാപ്പള്ളി രക്ഷാധികാരിയായി തുടരും.

യോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി അജിത് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം