ടിസിഎഫ് -ജോടുണ്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Thursday, March 3, 2016 6:15 AM IST
ജിദ്ദ: ടിസിഎഫ് -ജോടുണ്‍ പെയിന്റ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലീഗ് റൌണ്ടിലെ 24 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മികച്ച എട്ടു ടീമുകള്‍ ക്വാര്‍ട്ടറിലേക്കു യോഗ്യത നേടി.

അവസാന റൌണ്ടിലെ ആവേശകരമായ മത്സരങ്ങളില്‍ നിലവിലെ റണ്ണര്‍ അപ്പ് ആയ ഇഎഫ്എസ്കെകെആര്‍, ഹൈദരാബാദ് റോയല്‍സ്, അജ്വാ ഫോര്‍ഡ് റോയല്‍സ് ടീമുകള്‍ വിജയിച്ചു.

ആദ്യ റൌണ്ടിലെ മൂന്നു മത്സരങ്ങളിലും ഏകപക്ഷീയമായ വിജയം നേടിയാണു പൂള്‍ സി യില്‍നിന്നു നിലവിലെ ചാമ്പ്യന്‍മാരായ യംഗ് സ്റാര്‍ ക്വാര്‍ട്ടറില്‍ കടന്നത്. പൂള്‍ ബി യിലെ രണ്ടാം സ്ഥാനക്കാരായ ടാര്‍ഗറ്റ് ഗയ്സ് ആണ് ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരുടെ എതിരാളി.

ആവേശകരമായ മത്സരങ്ങള്‍ നടന്ന പൂള്‍ എ യില്‍ ഇഎഫ്എസ്കെകെആര്‍, ഹൈദരാബാദ് റോയല്‍സ്, പെപ്സി അല്ലിയന്‍സ് ടീമുകള്‍ രണ്ടു വീതം മത്സരങ്ങള്‍ ജയിച്ചു. മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇഎഫ്എസ്കെകെആര്‍ പൂള്‍ ചാമ്പ്യന്‍മാരും ഹൈദരാബാദ് റോയല്‍സ് രണ്ടാം സ്ഥാനക്കാരുമായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഇഎഫ്എസ്കെകെആര്‍ ജോടുന്‍ പെങ്ങുവന്‍സിനെയും ഹൈദരബാദ് റോയല്‍സ് ഒമാന്‍ ചിപ്സ് ഡിഎസ്കെ ടീമിനെയും നേരിടും.

പൂള്‍ ഡി യില്‍ മുന്‍ ചാമ്പ്യന്‍മാരായ ഒമാന്‍ ചിപ്സ് ഡിഎസ്കെ ടീം പൂള്‍ ചാമ്പ്യന്‍മാരായി. ജോടുന്‍ പെങ്ങുവന്‍സ് രണ്ടാം സ്ഥാനക്കാരായി.

മാര്‍ച്ച് നാലിനു (വെള്ളി) വൈകുന്നേരം നാലിനു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച ഏഴിന് ആദ്യ സെമി ഫൈനലും ഒമ്പതിന് രണ്ടാം സെമിയും നടക്കും. ജിദ്ദയിലെ ബനി മാലിക്ക് ബി.എം.കെ ഗ്രൌണ്ടില്‍ ആണ് മത്സരങ്ങള്‍. ഫൈനല്‍ മാര്‍ച്ച് 11 നു നടക്കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍