റിയാദ് നവോദയ വോളിബോള്‍ ടൂര്‍ണമെന്റ് ബങ്കല്‍ സ്പോര്‍ട്സ് ജേതാക്കള്‍
Monday, February 29, 2016 7:10 AM IST
റിയാദ്: മൈ ഓണ്‍ വിന്നേഴ്സ് കപ്പിനും റിയാദ് വില്ലാസ് പ്രൈസ് മണിക്കും വേണ്ടി വെസ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറിന്റെ സഹകരണത്തോടെ റിയാദ് നവോദയ നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ അറബ്കോ ടീമിനെ 21-25, 25-23, 26-24, 25- 17 എന്ന സ്കോറിന് പരാജയപ്പെടുത്തി ബങ്കല്‍ സ്പോര്‍ടസ് കിരീടം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തില്‍ ആദ്യസെറ്റ് കരസ്ഥമാക്കി അറബ്കോ മുന്നിലെത്തിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളും നേടിയാണ് സൌദി കളിക്കാരടങ്ങുന്ന ബങ്കല്‍ സ്പോര്‍ടസ് കപ്പില്‍ മുത്തമിട്ടത്. ആദ്യന്തം ആവേശം വിതറിയ ഫൈനല്‍ മത്സരം കാണുന്നതിന് ബത്തയിലെ തുറന്ന മൈതാനത്ത് വിവിധ രാജ്യക്കാരായ അഞ്ഞൂറിലധികം കായിക പ്രേമികളാണ് ഒത്തുകൂടിയത്. ബങ്കല്‍ ടീമിലെ സൌദി കളിക്കാരനായ അബ്ദുല്‍ അസീസ് മികച്ച അറ്റാക്കര്‍ക്കുള്ള ട്രോഫിയും അതേ ടീമിലെ ജിബിന്‍ മികച്ച സെറ്റര്‍), അറബ്കോ ടീമിലെ മൂസ മികച്ച ആള്‍റൌണ്ടര്‍, അറബ്കോ ടീമിലെതന്നെ കക്ഷന്‍ മികച്ച ലിബറോ എന്നിവര്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

ജേതാക്കള്‍ക്ക് മൈ ഓണ്‍ ഉടമ അബ്ദുല്‍ അസീസും മാനേജര്‍ മൊയ്തീനും ട്രോഫിയും മെഡലുകളും സമ്മാനിച്ചു. ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസ് റിയാദ് വില്ലാസ് പ്രതിനിധി പ്രഭാകരന്‍ കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും മെഡലുകളും വെസ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ പ്രതിനിധി ഷാന്‍ ബാബുവും നവോദയ പ്രതിനിധികളായ ഉദയഭാനു, സതീഷ് എന്നിവര്‍ ചേര്‍ന്ന് നല്‍കി. വ്യക്തിഗത സമ്മാനങ്ങള്‍ ബാലകൃഷ്ണന്‍, വിക്രമലാല്‍, ലത്തീഫ്, രവീന്ദ്രന്‍ എന്നിവര്‍ ജേതാക്കള്‍ക്കു കൈമാറി. മുഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ്, സൌദ് അല്‍ ദോസരി എന്നീ റഫറിമാരാണു ടൂര്‍ണമെന്റിലെ കളികള്‍ നിയന്ത്രിച്ചത്.

മത്സരം തുടങ്ങുന്നതിന് മുന്‍പ് ഫൈനല്‍ മത്സരത്തിലെ കളിക്കാരെ അതിഥികളായ നാസര്‍ അബൂബക്കര്‍, അബ്ദുല്‍ അസീസ്, ഷാന്‍ ബാബു, ഷാക്കിര്‍, ഷെരീഫ്, ഷാജി ആലപ്പുഴ, അഷറഫ് വടക്കേവിള, ഷൈജു ചെമ്പൂര്, കോയ, ഷൈജു ചെമ്പൂര്, ഹക്കീം മാരാത്ത എന്നിവര്‍ പരിചയപ്പെട്ടു. മത്സരശേഷം കാണികള്‍ക്ക് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍