പുതുമകള്‍ നിറഞ്ഞ ലീഡ്സ് പഠന യാത്ര
Sunday, February 28, 2016 6:40 AM IST
ജിദ്ദ: വിവിധ പരിശീലനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ലീഡ്സ് സൌദിയിലെ ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രവാസികള്‍ക്കു പരിചയപ്പെടുത്തികൊണ്ടു നടത്തുന്ന ടൂര്‍ ട്രെയിന്‍ മൂന്നാം യാത്ര രാബിഗ്, ബദര്‍, യാമ്പു എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു.

ലീഡ്സ് ഈഗോ ബേര്‍നിങ്ങ് പരിശീലനം പൂര്‍ത്തിയക്കിയവരും കുടുംബാഗങ്ങളുമാണു യാത്രയില്‍ ഭൂരിഭാഗവും. ഡോ. ഇസ്മായില്‍ മരിതേരി കുടുംബബന്ധങ്ങളും, സോഷ്യല്‍ മീഡിയയും കുട്ടികളും, ഇര്‍ഷാദ് മിതവ്യയം നല്ല ഭാവിക്ക്, കുഞ്ഞി പട്ടാമ്പി സ്മാര്‍ട്ട് പേരന്റിംഗ് എന്നീ വിഷയങ്ങളില്‍ ഗഹനമായ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

യാമ്പു ബീച്ചില്‍ അരുവി മോങ്ങം നയിച്ച ചിത്ര രചന, അബ്ദുസ്സലാം നയിച്ച ബലൂണ്‍ കളികള്‍, ഡോള്‍ഫിനെ കീഴടക്കല്‍, അബ്ദുള്ള മാസ്ററുടെ യോഗ പ്രദര്‍ശനം, എന്നിവ യാത്രാംഗങ്ങളും, സഊദികളടക്കമുള്ള മറ്റു സന്ദര്‍ശകരും കൌതുകത്തോടെയാണ് ആസ്വദിച്ചത് .

ഇസ്മായില്‍ നീരാട്, റാഫി കടലുണ്ടി, അഡ്വ. ഷംസുദ്ദീന്‍, ഷുക്കൂര്‍, യതി, ലത്തീഫ് കെ എം എ, ഇബ്രാഹിം ശംനാട്, നാസര്‍, വീരാന്‍ കുട്ടി എന്നിവര്‍ നേത്രുത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ ടി മുസ്തഫ പെരുവള്ളൂര്‍